07:24pm 19 August 2026
NEWS
വള്ളം എക്‌സ്പ്രസ്സുമായി ഡിറ്റിഡിസി ജലമേഖലകളില്‍ വീട്ടുപടിക്കല്‍ ഡെലിവറി
19/08/2026  07:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വള്ളം എക്‌സ്പ്രസ്സുമായി ഡിറ്റിഡിസി ജലമേഖലകളില്‍ വീട്ടുപടിക്കല്‍ ഡെലിവറി
HIGHLIGHTS

ഡിറ്റിഡിസി ഡെലിവറി പ്രൊഫഷണലുകളും കേരളത്തിലെ പരമ്പരാഗത തുഴച്ചില്‍ക്കാരും ചേര്‍ന്നാണ് വള്ളം എക്‌സ്പ്രസ് പ്രവര്‍ത്തിക്കുകആലപ്പുഴ ജില്ലയിലെ 14 ഗ്രാമങ്ങളും ഏകദേശം രണ്ട് ലക്ഷം ജനസംഖ്യയും ഉള്‍പ്പെടുന്ന കുട്ടനാട് ഉപജില്ലയിലാണ് നിലവില്‍ സേവനം ആരംഭിച്ചിരിക്കുന്നത്.

വിഡിയോ ഫിലിം ലിങ്ക്: https://www.youtube.com/watch?v=fh93PbnxJRM

കൊച്ചി: കേരളത്തിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ വീട്ടുപടിക്കല്‍ പാഴ്‌സല്‍ ഡെലിവറി എത്തിക്കുന്ന ഡെലിവറി സേവനമായ ''ഡിറ്റിഡിസി വള്ളം എക്‌സ്പ്രസ്'' അവതരിപ്പിച്ച് ഇന്ത്യയില്‍ നിന്ന് ആഗോളതലത്തിലേയ്ക്ക് വളര്‍ന്ന ലോജിറ്റിസ്‌ക്‌സ് കമ്പനിയായ ഡിറ്റിഡിസി എക്‌സ്പ്രസ്. കേരളത്തിലെ പരമ്പരാഗത ചുണ്ടന്‍ വള്ളംകളിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പേരാണ് വള്ളം എക്‌സ്പ്രസെന്നും റോഡ് കണക്റ്റിവിറ്റി പരിമിതമായ ജലമേഖലകളിലെ ഉപഭോക്താക്കള്‍ക്ക് പാഴ്‌സലുകള്‍ സ്വീകരിക്കാന്‍ ദൂരെയുള്ള കൊറിയര്‍ കളക്ഷന്‍ പോയിന്റുകളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഡിറ്റിഡിസി എക്‌സ്പ്രസ് സിഇഒ അഭിഷേക് ചക്രവര്‍ത്തി പറഞ്ഞു. ഇതിലൂടെ ജലപാതകള്‍ പ്രധാന ഗതാഗത മാര്‍ഗമായ പ്രദേശങ്ങളില്‍ ഡെലിവറി നേരിട്ട് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കും.

ഡിറ്റിഡിസി ഡെലിവറി പ്രൊഫഷണലുകളും കേരളത്തിലെ പരമ്പരാഗത തുഴച്ചില്‍ക്കാരും ചേര്‍ന്നാണ് വള്ളം എക്‌സ്പ്രസ് പ്രവര്‍ത്തിക്കുക. പ്രദേശത്തെ ജലപാതകളെക്കുറിച്ചുള്ള തുഴച്ചില്‍ക്കാരുടെ പരിചയവും ഡിറ്റിഡിസിയുടെ ഡെലിവറി ശൃംഖലയും സംയോജിപ്പിച്ചാണ് സേവനം ഒരുക്കുന്നത്. ഇതിലൂടെ ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശികമായി ഉപജീവന അവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അഭിഷേക് ചക്രവര്‍ത്തി പറഞ്ഞു. ഓണക്കാലത്ത് സേവനമാരംഭിക്കുന്നതിന്റെ ഭാഗമായി ഡിറ്റിഡിസി വള്ളംഎക്‌സ്പ്രസ് എന്ന ബ്രാന്‍ഡ് ഫിലിമും ഡിറ്റിഡിസി പുറത്തിറക്കി. ചുണ്ടന്‍ വള്ളങ്ങള്‍ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന ഫിലിം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും പുതിയ ഡെലിവറി മാതൃകയ്ക്ക് പിന്നിലെ ആളുകളെയും ജലപാതകളെയും അവതരിപ്പിക്കുന്നു. ''റോഡുകള്‍ അവസാനിക്കുമ്പോള്‍, ഞങ്ങള്‍ വെള്ളത്തിലൂടെ സഞ്ചരിക്കുന്നു'' എന്ന ആശയത്തിലൂന്നിയാണ് കാമ്പെയ്ന്‍.

''ഒരു പുതിയ ഡെലിവറി സേവനം എന്നതിലുപരി, പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളും ഉപഭോക്തൃ ആവശ്യങ്ങളും അനുസരിച്ച് രൂപപ്പെടുത്തിയ ലോജിസ്റ്റിക്‌സ് പരിഹാരങ്ങളുണ്ടാക്കുയെന്ന ഡിറ്റിഡിസി-യുടെ തത്വശാസ്ത്രത്തെയാണ് 'വള്ളം എക്‌സ്പ്രസ്' പ്രതിഫലിപ്പിക്കുന്നതെന്നും അഭിഷേക് ചക്രവര്‍ത്തി പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ 14 ഗ്രാമങ്ങളും ഏകദേശം രണ്ട് ലക്ഷം ജനസംഖ്യയും ഉള്‍പ്പെടുന്ന കുട്ടനാട് ഉപജില്ലയിലാണ് നിലവില്‍ സേവനം ആരംഭിച്ചിരിക്കുന്നത്. താല്‍ക്കാലികമോ സീസണലോ ആയ പദ്ധതിയല്ല ഇതെന്നും ദീര്‍ഘകാല ഡെലിവറി പരിഹാരമായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ഡിറ്റിസിസി അറിയിച്ചു. സേവനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിലൂടെ അടുത്ത വര്‍ഷം 5,000-ത്തിലധികം ഡെലിവറികള്‍ സാധ്യമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ രാജ്യമെമ്പാടുമായി 16,500ലധികം എക്‌സ്‌ക്ലൂസീവ് ചാനല്‍ പങ്കാളികളുണ്ട്.

ഡി.റ്റി.സി.സി എക്‌സ്പ്രസ് ലിമിറ്റഡിനെക്കുറിച്ച്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിറ്റിഡിസി എക്‌സ്പ്രസ് ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിനാഷണല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് കമ്പനികളിലൊന്നാണ്. വിവിധ വ്യവസായ മേഖലകളിലെ ഉപഭോക്താക്കള്‍ക്കായി സാങ്കേതികവിദ്യ അധിഷ്ഠിത ലോജിസ്റ്റിക്‌സ് സേവനങ്ങളുടെ സമഗ്ര ശ്രേണി കമ്പനി നല്‍കുന്നു. ഇന്ത്യയിലെ വിപുലമായ എക്‌സ്പ്രസ് ലോജിസ്റ്റിക്‌സ് ശൃംഖലകളിലൊന്ന് കൈകാര്യം ചെയ്യുന്ന ഡി.റ്റി.സി.സി-ക്ക് 16,500-ലധികം എക്‌സ്‌ക്ലൂസീവ് ചാനല്‍ പങ്കാളികളുമുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img